ഗുരുവായൂരിലെ ‘ചടങ്ങ് വിഷുക്കണി ദർശനം’ തീരുമാനം വിവാദത്തിൽ: ഭരണസമിതിയിൽ ഭിന്നത; കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ദർശനം വേണമെന്നാവശ്യപ്പെട്ട് അഞ്ച് ഭരണസമിതി അംഗങ്ങൾ കത്ത് നൽകി

30

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായാണ് നടത്തുക എന്ന അഡ്മിനിസ്ട്രേറ്ററുടെ പത്രകുറിപ്പ് വിവാദത്തിൽ. വിഷുക്കണി ദർശനം ചടങ്ങ് മാത്രമാക്കിയത് ഭരണസമിതി അംഗങ്ങൾ പോലും അറിഞ്ഞില്ല. ഗുരുവായൂർ ദേവസ്വത്തിൽ കൂടിയാലോചന ഇല്ലാതെയും ഭരണ സമിതി അറിയാതെ ചെയർമാനും അഡ്മിനിസ്ട്രേറ്ററും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന് ആക്ഷേപം നേരത്തെയുണ്ട്. അതിനെ സാധൂകരിക്കുന്നതായി നടപടി. അഡ്മിനിസ്ട്രേറ്ററുടെ നടപടി ചോദ്യം ചെയ്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും വിഷുക്കണി ദർശനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്
ഭരണ സമിതി അംഗങ്ങളായ കെ.വി.ഷാജി, അജിത്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഏ.വി.പ്രശാന്ത് എന്നിവർ അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി.

171313920 2905327556460100 316055436321079403 n