ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം

39

ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. കെ.ബി മോഹൻദാസിന്റെ ഫോട്ടോ സഹിതം സമാനമായ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവർക്ക് സന്ദേശം അയച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. സുഹൃത്തുക്കൾ അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരം മോഹൻദാസ് അറിഞ്ഞത്. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പേജിൽ കുറിപ്പിടുകയും പൊലീസിന് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.