ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം കെ. ബി. ശ്രീദേവിക്ക്

25
8 / 100


ഗുരുവായൂർ ദേവസ്വത്തിന്റെ  ജ്ഞാനപ്പാന പുരസ്കാരം സാഹിത്യകാരി കെ.ബി. ശ്രീദേവിക്ക്. 50001 രൂപയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്കാരം പൂന്താനദിനമായ ഈ മാസം 17ന് വൈകീട്ട് അഞ്ചിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്  ശ്രീദേവിക്ക് പുരസ്കാരം നൽകുന്നതെന്ന് ദേവസ്വം അറിയിച്ചു.  ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി. മോഹൻ ദാസ്, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ,  ആലങ്കോട് ലീലാകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ. കെ. വി. മോഹനകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.