ഗുരുവായൂർ പത്മനാഭനും സ്മാരകം നിർമ്മിക്കാൻ ദേവസ്വം തീരുമാനം; സഹസ്രകലശത്തിന് ആരംഭ നാൾ ഇനി പത്മനാഭൻ അനുസ്മരണവും

12
8 / 100

ഗുരുവായൂർ പത്മനാഭനും സ്മാരകം നിർമ്മിക്കാൻ ദേവസ്വം തീരുമാനം. കഴിഞ്ഞ വർഷമാണ് പത്മനാഭൻ ചരിഞ്ഞത്.   ഉത്സവത്തിന് മുന്നോടിയായി നടത്തിവരുന്ന സഹസ്രകലശത്തിൻറെ ആരംഭദിവസം രാവിലെ പത്മനാഭൻ അനുസ്മരണവും സംഘടിപ്പിക്കാൻ ദേവസ്വം യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം സഹസ്രകലശത്തിൻറെ ആരംഭത്തിന് തൊട്ട് മുമ്പുള്ള ദിവസമാണ് പത്മനാഭൻ ചരിഞ്ഞത്. ഈ വർഷം ഫെബ്രുവരി 16ന് സഹസ്രകലശാരംഭ ദിനത്തിലാണ് അനുസ്മരണം. ഏകാദശി ദിലസം പുലർച്ചെ ചരിഞ്ഞ കേശവൻറെ അനുസ്മരണം ദേവസ്വം സംഘടിപ്പിക്കുന്നുണ്ട്. കേശവൻറെ പ്രതിമയും നിർമിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പത്മനാഭൻെറ സ്മാരകം നിർമ്മിക്കാനുമുള്ള തീരുമാനം.