ചിറ്റയം ഗോപകുമാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ: തെരഞ്ഞെടുത്തത് എതിരില്ലാതെ

38

ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല. ഇതോടെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കർ എംബി രാജേഷ് പ്രഖ്യാപിച്ചു.
അടൂരിൽ നിന്നുള്ള നിയമസഭാഗമാണ് ചിറ്റയം ഗോപകുമാർ. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ ചിറ്റയം ഗോപകുമാർ തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്കെത്തുന്നത്.