ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുതിയ വിവരാവകാശ കമ്മീഷണറാവും; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമമന്ത്രിയും പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ തീരുമാനം

15
4 / 100

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുതിയ വിവരാവകാശ കമ്മീഷണറാവും. ഫെബ്രുവരി 28ന് സ്ഥാനമൊഴിയുന്ന മുറയ്ക്കാണ് നിയമനം. വിൻസൻ എം.പോൾ വിരമിച്ചതിനുശേഷം ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് തീരുമാനം. 14 പേരിൽ നിന്നാണ് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്. പ്രതിപക്ഷനേതാവും തീരുമാനത്തെ അനുകൂലിച്ചു