‘ജന്മാഷ്​ടമി’ പുരസ്‌കാരം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക്

57

ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ‘ജന്മാഷ്​ടമി’ പുരസ്‌കാരം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. പ്രഫ.എം.ജി. ശശിഭൂഷണ്‍, ഡി. നാരായണശര്‍മ്മ, ഡോ.ചാത്തനാട്ട് അച്ചുതനുണ്ണി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 26ന് തൃശൂരില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. 25ാമത് പുരസ്‌കാരമാണ് കലാമണ്ഡലം ഗോപിക്ക്. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്ത വ്യക്തികളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നതെന്ന് ഭാരവാഹികളായ ബാലഗോകുലം സംസ്ഥാന മുൻ അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍, ഡി. നാരായണശര്‍മ്മ, ബാലഗോകുലം സംസ്ഥാന മുൻ ഖജാന്‍ജി കെ.എസ്. നാരായണന്‍, തൃശൂര്‍ മേഖലാ ഖജാന്‍ജി വി.എന്‍. ഹരി എന്നിവര്‍ അറിയിച്ചു