ഡി.സി.സി അധ്യക്ഷ പട്ടികയിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് കെ.പി.സി.സിയുടെ വിലക്ക്

28

കോൺഗ്രസ് നേതാക്കൾ ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി യുടെ നിർദേശം. ചാനൽ ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട പാനലിലെ അംഗങ്ങൾക്കാണ് കെ.പി.സി.സി യുടെ വിലക്ക്. കോൺഗ്രസ് ഡി.സി.സി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി അറിയിച്ചിരുന്നു. പരസ്യ പ്രതികരണം പാടില്ലെന്നും പരാതി പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാൻഡ് നിർദേശിച്ചിരിക്കുകയാണ്.