തൃശൂരിലും തിരുവനന്തപുരം സെൻട്രലിലും സുരേഷ് ഗോപിയെ പരിഗണിച്ച് ബി.ജെ.പി സ്ഥാനാർഥി സാധ്യതാ പട്ടിക; ശോഭാ സുരേന്ദ്രനെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല

11
8 / 100

തൃശൂരിലും തിരുവനന്തപുരം സെൻട്രലിലും സുരേഷ് ഗോപിയെ പരിഗണിച്ച് ബി.ജെ.പി സ്ഥാനാർഥി സാധ്യതാ പട്ടികക്ക് അംഗീകാരം. ശോഭാ സുരേന്ദ്രനെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍റെ പേര് ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക. മെട്രോ മാൻ ഇ ശ്രീധരൻ പാലക്കാട്ട് മത്സരിക്കും. കോന്നിയിൽ ആദ്യപേരായി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍റേത്. നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരനെ വട്ടിയൂര്‍കാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നോർത്ത് എംടി രമേശും കോവളത്ത് എസ് സുരേഷും മത്സരിക്കുമെന്നാണ് സാധ്യത. കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസിനെയും, മലമ്പുഴയിൽ സി കൃഷ്ണ കുമാർ, ഇരിങ്ങാലക്കുട മുൻ ഡി.ജി.പി ജേക്കബ് തോമസ് എന്നിവരും മത്സര രംഗത്ത് ഉണ്ടാകും.