തെക്കേമഠം വീണ്ടും ഇളമുറ സ്വാമിയാരുടെ അവരോധനത്തിനൊരുങ്ങുന്നു: കണ്ണൂർ ഏക്കോട്ടില്ലത്ത് ശശിധരൻ നമ്പൂതിരി പുതിയ ഇളമുറ സ്വാമിയാർ; സന്ന്യാസ ക്രിയകൾ 21ന് തുടങ്ങും

11

തെക്കേമഠത്തിൽ പുതിയ ഇളമുറ സ്വാമിയാരെ അവരോധിക്കുന്നു. കണ്ണൂർ കുറ്റ്യാട്ടൂർ പഴശ്ശി ഏക്കോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ മകൻ ശശിധരൻ നമ്പൂതിരി (വിരൂപാക്ഷൻ നമ്പൂതിരി)യാണ് തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയിൽനിന്ന്‌ സന്ന്യാസദീക്ഷ സ്വീകരിക്കുന്നത്. ഈ മാസം 21നും 22നും തെക്കേ മഠത്തിലാണ് സന്ന്യാസ ക്രിയകൾ.
സന്ന്യാസക്രിയകൾ പൂർത്തിയായാൽ ഇപ്പോൾ ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ താമസിക്കുന്ന ശശിധരൻ നമ്പൂതിരി തെക്കേമഠത്തിലെ ഇളമുറ സ്വാമിയാരായി അവരോധിക്കപ്പെടും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായാണ് ചടങ്ങുകൾ നടത്തുന്നത്.