തെരഞ്ഞെടുപ്പ് ജയിക്കാനുള്ള എളുപ്പവഴിയായി ശബരിമലയെ യു.ഡി.എഫ് ഉപയോഗിക്കുന്നുവെന്ന് എ.വിജയരാഘവൻ

11
8 / 100

തിരഞ്ഞെടുപ്പ് ജയിക്കാന്‍ എളുപ്പവഴിയായി യുഡിഎഫ് ശബരിമലയെ ഉപയോഗിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്ന എ.വിജയരാഘവൻ. ശബരിമലയില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. നിയമം നിര്‍മിക്കുമെന്ന യു.ഡി.എഫ് നിലപാട് കബളിപ്പിക്കലാണെന്നും വിജയരാഘവന്‍ പറഞ്ഞു. ശബരിമല ചര്‍ച്ചാവിഷയമാക്കാനുള്ള യു.ഡി.എഫ് നീക്കം ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുത്തതോടെയാണ് ശബരിമല ചര്‍ച്ചയാക്കാന്‍ തുടങ്ങിയത്. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രചരണവേല യു.ഡി.എഫ് തുടങ്ങി കഴിഞ്ഞു. സർക്കാരിനെതിരെ അപവാദപ്രചരണവും വർഗീയതയുമാണ് യു.ഡി.എഫും ബി.ജെ.പിയും ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.