തെറ്റായ പ്രചരണത്തിൽ കുരുങ്ങരുത്: നെൽപ്പാടം കരഭൂമിയാക്കാൻ നിയമമില്ലെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ

44
9 / 100

ബി.ടി.ആർ രേഖയിൽ
പാടമായി രേഖപ്പെടുത്തിയ സ്ഥലങ്ങൾ കരഭൂമിയാക്കുമെന്ന
പ്രചരണം തെറ്റാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008 ആഗസ്റ്റ് 12 മുതൽ
നെൽകൃഷി ചെയ്തുവരുന്നതും
നെൽ കൃഷിക്ക് അനുയോജ്യമാണെങ്കിലും തരിശിടുന്നതുമായ എല്ലാത്തരം നിലവും
സംസ്ഥാനത്ത് സംരക്ഷിക്കുന്നുണ്ട്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കേണ്ടവയും ബി ടി ആർ രേഖയിൽ പാടമായി രേഖപ്പെടുത്തിയതുമായ നെൽവയലുകൾ കരഭൂമിയാക്കുന്നതിന് സംസ്ഥാനത്ത് യാതൊരു വ്യവസ്ഥയും ഇല്ലെന്നും
മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.