നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍; ഉപവാസത്തെ തെറ്റിദ്ധരിപ്പിക്കേണ്ടെന്നും ശോഭ

5
4 / 100

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും. മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സംസ്ഥാന ഘടകത്തോടും അഖിലേന്ത്യാ നേതൃത്വത്തോടും അറിയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പെട്ടെന്ന് എടുത്ത തീരുമാനമല്ല ഇത്. മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സംസ്ഥാന ഘടകത്തോടും അഖിലേന്ത്യാ നേതൃത്വത്തോടും അറിയിച്ചിട്ടുള്ളതാണ്. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതാണ്. പുതിയ ഒരാള്‍ മത്സര രംഗത്തേക്ക് വരട്ടെ. അസംബ്ലി തെരഞ്ഞെടുപ്പില്‍ അഞ്ച് തവണ മത്സരിച്ചിട്ടുണ്ടെന്നും പറഞ്ഞു.