നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു, 80 ഇടങ്ങളില്‍ എല്‍.ഡി.എഫിന് വ്യക്തമായ ആധിപത്യം, തൃശൂരിൽ സുരേഷ്ഗോപിക്ക് നേരിയ ലീഡ്, വടക്കാഞ്ചേരിയിൽ അനിൽ അക്കര പിന്നിൽ

17

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ തന്നെ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷം നേടുന്നു. നിലവിലെ കണക്കുപ്രകാരം 80 ഇടങ്ങളില്‍ എല്‍.ഡി.എഫിന് വ്യക്തമായ ആധിപത്യം. കോണ്‍ഗ്രസ് 57 സീറ്റിലും എന്‍.ഡി.എ 3 സീറ്റിലും ലീഡ് ചെയ്യുന്നു. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ.ശ്രീധരനും തൃശൂരിൽ സുരേഷ് ഗോപിയും ലീഡ് ചെയ്യുന്നു. കുന്നത്തുനാട് ട്വൻറി ട്വൻറി മൂന്നാം സ്ഥാനത്താണ്.

ശക്തമായ രാഷ്ടീയ പോരാട്ടം നടക്കുന്ന വടക്കാഞ്ചേരിയിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സേവ്യർ ചിറ്റിലപ്പള്ളി ലീഡ് ചെയ്യുന്നു. ഒല്ലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം, പുതുക്കാട്, കൊടുങ്ങല്ലൂർ, മണലൂർ എന്നിവിടങ്ങളിലും എൽ.ഡി.എഫ് മുന്നിലാണ്. വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു. കല്യാശേരിയില്‍ എം വിജിന് 20 വോട്ടിന് ലീഡ് ചെയ്യുന്നു. മന്ത്രി കെ.ടി.ജലീലും ധർമ്മജൻ ബോൾഗാട്ടിയും പിന്നിലാണ്. ചാത്തന്നൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി ജയലാല്‍ 54 വോട്ടിന് ലീഡ് ചെയ്യുന്നു. പാലായില്‍ ജോസ് കെ മാണി 20 വോട്ടിന് മുന്നില്‍. ആറ്റിങ്ങിലില്‍ എല്‍.ഡി.എഫും മുന്നിലാണ്. വര്‍ക്കലയില്‍ അഡ്വ വി ജോയ് മുന്നില്‍. കുന്നത്തൂർ, പത്തനാപുരം, നിലമ്പൂർ, തവനൂർ, പെരിന്തൽമണ്ണ, ആലപ്പുഴ, കുട്ടനാട് , അരൂർ, അഴിക്കോട്, കുണ്ടറ, പുനലൂർ, ഉദുമ, അഴിക്കോട് LDF മുന്നിൽ. നിലമ്പൂരിൽ എല്‍.ഡി.എഫിലെ പി.വി അൻവർ മുന്നിൽ.ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ ശൈലജയും മുന്നിലേക്ക്.

തെരഞ്ഞെടുപ്പ് ഫലം അറിയാം ഈ ലിങ്കിൽ https://results.eci.gov.in/