ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്ന് സീറോ മലബാർ സഭ

9

ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 ശതമാന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് സിറോ മലബാര്‍ സഭ. കാലങ്ങളായി നിലനിന്ന അനീതി പരിഹരിക്കാനുള്ള കോടതി  ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന്  സഭാ വക്താവ് ഡോ.ചാക്കോ കാളാമ്പറില്‍ പറഞ്ഞു. ക്രിസ്തീയ പിന്നോക്കാവസ്ഥ പഠിക്കുന്ന കോശി കമ്മീഷന്റെ നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഒരു പതിറ്റാണ്ട് മുമ്പെങ്കിലും പരിഹരിക്കപ്പെടേണ്ട വിഷയം ഇപ്പോഴെങ്കിലും കോടതി ഇടപെട്ടത് വഴി ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍  ഇവിടെ നടന്നുകൊണ്ടിരിക്കുന്ന അനീതി സര്‍ക്കാര്‍ പുനഃക്രമീകരിക്കണമെന്നാണ് സഭയുടെ നിലപാട്.