പകരം സംവിധാനം കണ്ടെത്താതെ ജപ്തി നടപടികൾ ഉണ്ടാവില്ലെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ: ഇതിനായി നിയമപരിഷ്കാരം നടത്തുമെന്നും മന്ത്രി

14

വീടും പുരയിടവും ജപ്തി ചെയ്യപ്പെട്ട് സാധാരണക്കാര്‍ തെരുവില്‍ ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. പകരം കിടപ്പാടം കണ്ടെത്തിയ ശേഷമെ സഹകരണ ബാങ്കുകള്‍ ജപ്തിയിലേക്ക് നീങ്ങാവു എന്ന നിയമ പരിഷ്‌ക്കാരം നടത്തും. നിക്ഷേപം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് വി.എന്‍ വാസവന്‍ വ്യക്തമാക്കി.
പ്രവാസി നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് കേരള ബാങ്കിനെ ഉയര്‍ച്ചയിലേക്ക് നയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ബാങ്കര്‍ ആയി മാറുകയാണ് ലക്ഷ്യമെന്നും മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. കൃഷിക്കാര്‍ക്ക് പുതിയ വായ്പാ പദ്ധതികള്‍ നടപ്പാക്കുമെന്നും ആധാരം എഴുത്തുകാരെ സംരക്ഷിച്ച് മാത്രമെ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഡിജിറ്റലൈസേഷന്‍ നടത്തുവെന്നും മന്ത്രി വ്യക്തമാക്കി.