പദ്ധതി നിർവ്വഹണം: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്

86

പദ്ധതി നിർവ്വഹണ പ്രവർത്തനങ്ങളിൽ സംസ്​ഥാനത്ത് 152 ബ്ലോക്കുകളിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് 67.90 ചെലവഴിച്ചാണ് ഒന്നാം സ്​ഥാനം നേടിയത്. ആകെ അനുവദിച്ച 4.14കോടി വികസന സംഖ്യിയിൽ 2.81 കോടി രൂപ ചെലവിഴിച്ചാണ് കേരളത്തിൽ ഒന്നാമതായത്. ഒട്ടേറെ മാതൃകാ പ്രവർത്തികൾ പൂർത്തീകരിച്ചും ജനകീയ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുമാണ് സംസ്​ഥാനത്ത് ഒന്നാം സ്​ഥാനത്തെത്തിയത്.
കേരള സംസ്​ഥാന അക്ഷയ ഈർജ്ജ അവാർഡ് 2019 ലെ പ്രത്യേക പരാമർശത്തോടുകൂടിയുള്ള പ്രശംസ സർട്ടിഫിക്കറ്റിന് അർഹമായ സംസ്​ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്താണ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്. സൗരോർജ്ജ പദ്ധതികൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്​ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തെന്ന പരാമർശത്തോടെയാണ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നേടിയത്. കഴിഞ്ഞ ഭരണസമിതിയുടേയും അതിന് നേതൃത്വം നൽകിയ പ്രസിഡണ്ട് സി.വി. കുരിയാക്കോസിെൻ്റയും സെക്രട്ടറി ബി.എം. ചന്ദ്രമോഹേൻ്റയും കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംസ്​ഥാനത്ത് ഒന്നാം സ്​ഥാനത്തെത്താൻ ഇടയാക്കിയത്.