പിണറായിക്ക് ആശംസകളുമായി കമൽഹാസൻ: മികവുറ്റ ഭരണശേഷിയിൽ പ്രതിസന്ധികളെ മറികടക്കാമെന്ന് തെളിയിച്ച വഴികാട്ടിയാണ് സഖാവെന്ന് ആശംസയിൽ

9

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. തന്റെ പ്രിയപ്പെട്ട സഖാവ് എന്ന് വിശേഷിപ്പിച്ചാണ് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പിണറായി വിജയന് ആശംസകൾ അറിയിച്ചത്. ‘പ്രിയ സഖാവ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേൽക്കുകയാണ്. സത്യസന്ധതയും മികവുറ്റ ഭരണശേഷിയും കൊണ്ട് ഏത് പ്രതിസന്ധികളെയും മറികടക്കാമെന്ന് തെളിയിക്കുന്ന അ​ഗ്ര​ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹമെന്ന് കമൽഹാസൻ ട്വീറ്റ് ചെയ്തു. ഫോണിൽ വിളിച്ച് പിണറായി വിജയനെ ആശംസകൾ അറിയിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.