പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധം എം.എല്‍എമാരായ കെഎസ്.ശബരിനാഥനും അനൂപ് ജേക്കബും നിയമസഭ യുവജനകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു

15
8 / 100

പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് എം.എല്‍എമാരായ കെഎസ്.ശബരിനാഥന്‍, അനൂപ് ജേക്കബ് എന്നിവര്‍ നിയമസഭയുടെ യുവജനകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു. നിയമപരമായും സമയബന്ധിതമായും നിയമനങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ച് സഭാസമിതി നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇതെല്ലാം അട്ടിമറിച്ച്, പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് മന്ത്രിസഭതന്നെ ചുക്കാന്‍പിടിക്കുകയാണെന്നാരോപിച്ചാണ് രാജി.