പി.എസ്.സി ഉദ്യോഗാർഥികൾക്ക് തിരിച്ചടി: റാങ്ക് ലിസ്റ്റ് നീട്ടാനാവില്ലെന്ന് ഹൈക്കോടതി; ട്രൈബ്യൂണൽ ഉത്തരവ് കോടതി റദ്ദാക്കി, ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുണ്ടെന്ന് കോടതി

15

ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവുധി നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. സെപ്തംബർ ഒമ്പത് വരെ നീട്ടിയ ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്. ലക്ഷകണക്കിനാളുകൾ പുറത്ത് നിൽക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ആഗസ്റ്റ് നാലിന് കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പബ്ലിക് സർവീസ് കമ്മിഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് പി.എസ്.സി. കോടതിയെ സമീപിച്ചത്. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നായിരുന്നു പി.എസ്.സി. ചൂണ്ടിക്കാട്ടിയത്. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടെന്നും പുതിയ ഒഴിവുകൾ പുതിയ ഉദ്യോഗാർഥികൾക്കു നൽകണമെന്നും പി‍.എസ്‍.സി. കോടതിയിൽ അഭ്യർഥിച്ചു. ലിസ്റ്റ് നീട്ടരുതെന്നും ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രം നീട്ടാനാകില്ലെന്നും പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പി.എസ്.സി. കോടതിയെ അറിയിച്ചു. ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദേശിച്ചു.