പി.ജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് ചർച്ച നടത്തും: സമരം മാറ്റിവെച്ചുവെന്ന് സംഘടനാ പ്രതിനിധികൾ

13

പി.ജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് ചർച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ചര്‍ച്ച നടത്തുക. തിങ്കളാഴ്ച മുതലാണ് സമരം തീരുമാനിച്ചിരുന്നത്. മന്ത്രി ചർച്ച പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരം മാറ്റിവെക്കുന്നുവെന്നും ചർച്ചകൾക്ക് ശേഷം തുടർ പരിപാടികൾ തീരുമാനിക്കുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.