പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് രമേശ് ചെന്നിത്തല ഒഴിഞ്ഞു

38

പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് രമേശ് ചെന്നിത്തല ഒഴിഞ്ഞു. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറിയത്. കേരളത്തിലെ പ്രതിപക്ഷ നേതാവിന് സംബന്ധിച്ച് എ.ഐ.സി.സി തീരുമാനം പ്രഖ്യാപിച്ചത് ഇന്നാണ്. അവസാന നിമിഷം വരെ ചെന്നിത്തലയാവുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയത്.