പ്രഥമ പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഇൻഡോർ ഗെയിംസ് തൃശൂരിൽ സമാപിച്ചു: എച്ച് നിഖിലും എം.എസ് സനോജും കേരളത്തിന്റെ സ്വർണ്ണമെഡൽ ജേതാക്കൾ

18

25 വയസിന് മുകളിലുള്ള ശാരീരിക വൈകല്യമുള്ളവരുടെ പ്രഥമ പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഇൻഡോർ ഗെയിംസ് തൃശൂരിൽ സമാപിച്ചു. കേരളത്തിന്റെ എച്ച് നിഖിലും എം.എസ് സനോജും സ്വർണ്ണമെഡൽ ജേതാക്കളായി. സമാപന ചടങ്ങ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ മേയർ എ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ വിശിഷ്ടാതിഥിയായി. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി ഡോ.ആർ, ബിന്ദു നിർവ്വഹിച്ചു. ഒക്ടോ ബറിൽ നടക്കാനിരിക്കുന്ന പ്രഥമ പാരാ മാസ്റ്റേഴ്സ് നാഷണൽ ഔട്ട്ഡോർ ഗെയിംസിന് സർക്കാർ സഹായങ്ങളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പവർലിഫ്റ്റിംഗിൽ പാരാസ് മണി (ബീഹാർ), സതീഷ് (ഹരിയാന), ഷൂട്ടിംഗിൽ എസ്. ഹരി നർ സിംഗ് സന്തു (മഹാരാഷ്ട്ര), എൻ. കൃഷ്ണ (തമിഴ്നാട്), ടേബിൾ ടെന്നീസിൽ ജഗനാഥ് മുഖർജി (ഹരിയാന), എൻ. ഹരീന്ദർ സിംഗ് സന്ത (മഹാരാഷ്ട്ര), ബാഡ്മിന്റണിൽ ജിനോ തോമസ് എന്നിവരും മെഡൽ ജേതാക്കളായി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് കരിം പന്നിത്തടം, കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ടി.ടി.യിംസ്, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സി ക്യൂട്ടീവംഗങ്ങളായ ജോയ് വർഗീസ്, എം.എം. ബാബു, കെ എൽ മഹഷ്, അഡ്വ. കെ. ആർ. അജിത്ബാ ബു എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ശശീയ പ്രസിഡന്റ് കിഷോർ എ.എം. സ്വാഗതവും പാരാലിമ്പിക്സ് നാഷണല് ലിസ്റ്റ് എം.ജെ. റാഫേൽ ജോൺ നന്ദിയും രേഖപ്പെടുത്തി.