പ്രമുഖ വേദപണ്ഡിതൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു

177

പ്രമുഖ വേദപണ്ഡിതനും ജ്യോതിർഗണിതാചാര്യനുമായ മറ്റത്തൂർ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് (67)അന്തരിച്ചു. ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ഗുരുവായൂരും, ചോറ്റാനിക്കരയിലുമുൾപ്പെടെ അഷ്ടമംഗല പ്രശ്നം വെച്ച് നിർണ്ണായക തീരുമാനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത് രാമൻ അക്കിത്തിരിപ്പാട് ആണ്. 2006 ല്‍ സോമയാഗവും 2012 ല്‍ അതിരാത്രവും നടത്തി വൈദീകജ്ഞാനം ലോകനന്മക്കും സമൂഹനന്മക്കുമായി വിനയോഗിച്ച ജ്യോതിഷപണ്‌ഡിതനാണ്. 112 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തില്‍ നടത്തിയ അതിരാത്ര മഹായാഗം കൈമുക്ക് മനയിലാണ് നടന്നത്. രാമൻ അക്കിത്തിരിപ്പാടിൻറെ നേതൃത്വത്തിലായിരുന്നു ഇത്.