പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നാളെ അഞ്ച് മണി വരേക്ക് നീട്ടി

18

സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി.  നാളെ 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

Advertisement

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. എന്നാൽ സൈറ്റിൽ പ്രവേശിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സെർവർ ഡൌൺ ആയതിനാൽ തിരുത്തൽ വരുത്തുന്നതിന് കഴിഞ്ഞില്ല. കൂടുതൽ സെർവറുകൾ ഉപയോഗിച്ച് പ്രശ്നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികൾക്ക് ഇനിയും ഓപ്ഷൻ തിരുത്തലിന് സാധിച്ചിട്ടില്ല. 

Advertisement