ഫാ. സെബാസ്​റ്റ്യൻ ചാലക്കൽ: സീറോ മലബാർ സഭ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി

9
4 / 100

സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറിയായി ദൈവശാസ്​ത്രഞ്ജനും ഗ്രന്ഥ കർത്താവുമായ ഫാ. സെബാസ്​റ്റ്യൻ ചാലക്കൽ നിയമിതനായി. മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയുടെയും പെർമനൻ്റ് സിനഡിെൻ്റയും അംഗീകാരത്തോടെ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിലാണ് നിയമനം നടത്തിയത്. സഭയുടെ വിശ്വാസ സംബന്ധമായ വിഷയങ്ങൾ പഠിക്കുകയും സമയാസമയങ്ങളിൽ ഇടപെടലുകളിലൂടെ സിറോ മലബാർ സിനഡിനെ സഹായിക്കുകയുമാണ് ഡോക്ട്രിനൽ കമ്മീഷെൻ്റ ദൗത്യവും ലക്ഷ്യവും. അഞ്ചു കൊല്ലത്തേക്കാണ് സിറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി നിയമനം.

തൃശൂർ അതിരൂപതാഗംമായ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ ഇപ്പോൾ കോട്ടയം വടവാതൂർ പൗരസ്​ത്യ വിദ്യാ പീഠത്തിലെ െപ്രാഫസറാണ്. ബെൽജിയം ലുവെൻ കാത്തലിക് യൂണിവേഴ്സിറ്റിയുമായി അഫിലിയറ്റ് ചെയ്തിട്ടുള്ള തൃശൂർ മേരിമാത മേജർ സെമിനാരിയിലെ വിസിറ്റിംഗ് െപ്രാഫസറുമായ ഫാ. സെബാസ്​റ്റ്യൻ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സിസ്​റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും, കോട്ടയം മഹാത്്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്​ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വത്തിക്കാനിലെ കോൺഗ്രിഗേഷൻ ഫോർ കാത്തലിക്ക് എഡ്യൂക്കേഷൻ 2020ൽ ഫാ. സെബാസ്റ്റ്യനെ െപ്രാഫസർ പദവി നല്കി അംഗീകരിച്ചിട്ടുണ്ട്. 16 ദൈവശാസ്​ത്ര ഗ്രന്ഥങ്ങളുടെ കർത്താവായ അച്ചൻ അറിയപ്പെടുന്ന വാഗ്മി കൂടിയാണ്. തൃശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവക അംഗമാണ് ഫാ. സെബാസ്​റ്റ്യൻ