ഫേസ്ബുക്കിലെ മുഖചിത്രം മാറ്റി ‘ശബരിമല അയ്യപ്പനെ’ വെച്ച് ചാണ്ടി ഉമ്മന്‍; അയ്യപ്പാ ഈ ആത്മാവിന് കൂട്ടായിരിക്കണേയെന്ന് പരിഹസിച്ച് ബെന്ന്യാമിൻ

60

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഫേസ്ബുക്കിലെ മുഖചിത്രം മാറ്റി ചാണ്ടി ഉമ്മന്‍. ശബരിമല അയ്യപ്പന്‍റെ ചിത്രമാണ് ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ചിത്രമാക്കിയത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ചാണ്ടി ഉമ്മനായിരുന്നു. ഇതിന് മുമ്പ് തന്നെ ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ആയിരുന്നു. 2019 നവംബറിലാണ് കവര്‍ ചിത്രം അവസാനമായി ചാണ്ടി ഉമ്മന്‍ അപ്ഡേറ്റ് ചെയ്തത്. അതേസമയം ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തി. ‘സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ, ഈ ആത്മാവിന് കൂട്ടായിരിക്കണേ’ എന്നാണ് ചാണ്ടി ഉമ്മന്റെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ബെന്യാമിൻ കുറിച്ചത്.