ബക്രീദ്; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ മൂന്നു ദിവസം ഇളവ്: 18 മുതൽ 20 വരെ എ, ബി,സി കാറ്റഗറിയിലെ എല്ലാ കടകള്‍ക്കും തുറക്കാം

67

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നു ദിവസം ലോക്ക്ഡൗണില്‍ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍*എ, ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ കടകള്‍ക്കും തുറക്കാം. 15 ശതമാനത്തിനു താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളാണ് എ, ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവ തുറക്കുന്നതിനാണ് അനുവാദം. രാത്രി 8 മണിവരെയാണ് പ്രവര്‍ത്തനാനുമതി. അതേസമയം ഡി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.

Advertisement
Advertisement