ബി.ജെ.പിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് കെ.സുരേന്ദ്രൻ: കൊടകര കുഴൽപ്പണക്കവർച്ചാ കേസ് പോലീസ് അന്വേഷിക്കട്ടെയെന്നും ബി.ജെ.പി

9

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. നേമം നിലനിര്‍ത്തി മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ജയിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഇടതു ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണ് ഉണ്ടാവുക എന്നും കെ സുരേന്ദ്രന്‍. കൊടകര ഹവാല കേസിലെ പോലീസ് അന്വേഷണം സത്യം പുറത്തു കൊണ്ട് വരട്ടെ എന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് പറഞ്ഞു ഫണ്ട് അല്ല അത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.