മച്ചാട് അപ്പു നായർ സ്മാരക എൻഡോവ്മെന്റ് കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ മച്ചാട് അപ്പുനായർ സ്മാരക അവാർഡ് പ്രശസ്ത ഇലത്താളവാദ്യ കലാകാരൻ മണിയാംപറമ്പിൽ മണി നായർക്ക് സമ്മാനിക്കും. 10000 രൂപയും ഫലകവും, പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. ഏപ്രിൽ ഒന്നിന് വൈകുന്നേരം 6.30ന് മച്ചാട് പനങ്ങാട്ടുകര കാർത്യായനി ക്ഷേത്രത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പുരസ്കാര ദാനം നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.