മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ

5

ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത ഡിവിഷൻ ബഞ്ച് വിധി വന്ന പശ്ചാതലത്തിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മന്ത്രി സ്വജന പക്ഷപാതം നടത്തിയെന്ന് ലോകായുക്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ എത്രയും വേഗം പുറത്താക്കാൻ സർക്കാർ തയ്യാറാകണം. ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ ജലീലിന് പൂർണ്ണ പിന്തുണ നൽകുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. തെറ്റ് ഏറ്റ് പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. വിധി വന്നശേഷവും നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന ജലീലിന്‍റെ വാദം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.