മലയാളം ലിറ്ററേച്ചർ ഫോറം സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ജയചന്ദ്രൻ മൊകേരിക്കും അരുൺ സമുദ്രക്കും അവാർഡ്

15

മലയാളം ലിറ്ററേച്ചർ ഫോറത്തിന്റെ സാഹിത്യ പുരസ്‌കാരങ്ങൾ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ജയചന്ദ്രൻ മൊകേരിയുടെ കടൽ നീലം എന്ന കൃതിക്കാണ്‌ സാഹിത്യ പുരസ്‌കാരം. പതിനായിരത്തിയൊന്ന്‌ രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. അരുൺ സമുദ്രയുടെ മൂ എന്ന കവിതാ സമാഹാരം കുറത്തിയാടൻ കാവ്യ പുരസ്‌കാരത്തിന്‌ അർഹമായി. പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന്‌ രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ശനിയാഴ്‌ച രാവിലെ 10ന്‌ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ലിറ്ററേച്ചർ ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ എഴുത്തുകാരായ വി ജെ ജെയിംസും വയലാർ മാധവൻകുട്ടിയും പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സമ്മേളനത്തിൽ ജഗദീഷ്‌ കോവളത്തിന്റെ ഉള്ളണച്ച്‌ ഉയർന്നു പോയ പുകച്ചുരുളുകൾ, അനിൽ പുതുവയലിന്റെ സാദൃശ്യങ്ങളില്ലാതെ പ്രണയിച്ചവൻ എന്നീ പുസ്‌തകങ്ങളുടെ പ്രകാശനവും സാഹിത്യ ചർച്ചയും കവിയരങ്ങും നടക്കും.

Advertisement
Advertisement