മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ എൻ.പ്രശാന്തിനെതിരെ അന്വേഷണം

39

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന പരാതിയില്‍ കെ.എസ്‌.ഐ.എന്‍.സി. എം.ഡി. എന്‍. പ്രശാന്തിനെതിരേ അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാതൃഭൂമി ലേഖികയോട് വാട്‌സ്ആപ്പില്‍ അപമര്യാദയായി പ്രതികരിച്ച സംഭവത്തിലാണ് അന്വേഷണം. മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രശാന്തിന്റെ പ്രതികരണമെന്നും ആരോപണം ഉയര്‍ന്നിരുന്നു.