മാസപ്പിറവി കണ്ടു: കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

6

കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ റംസാന്‍ ഒന്നായിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു. നാളെ റംസാന്‍ ഒന്നാണെന്ന് കോഴിക്കോട് വലിയഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി മുത്തുകോയ തങ്ങളും കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരും അറിയിച്ചു. തെക്കൻ കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനകളില്‍ മുഴുകണമെന്നാണ് മതപണ്ഡിതര്‍ നല്‍കിയ നിര്‍ദേശം. മാസ്കും സാമൂഹ്യ അകലവും ഉറപ്പ് വരുത്തി പള്ളികളില്‍ എത്തിച്ചേരാനാണ് വിശ്വാസികളോട് നിര്‍ദേശിച്ചിരിക്കുന്നത്.