മാർഗരേഖ കോൺഗ്രസിൽ അമർഷവുമായി നേതാക്കൾ: കൂടിയാലോചനകളില്ലാതെയാണ് മാർഗരേഖ തയ്യാറാക്കിയത്; പുനസംഘടന പൂർത്തിയാക്കാതെ നയപരമായ തീരുമാനമെടുത്തത് സംഘടനാ വിരുദ്ധമെന്നും ആക്ഷേപം

21

കോൺഗ്രസ് മാർഗരേഖ സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചനകൾ നടന്നില്ലെന്ന് ആക്ഷേപം. പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമർഷവുമായി നേതാക്കൾ.
കോൺഗ്രസ് മാർഗരേഖ തയ്യാറാക്കിയത് വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയെന്ന് വിമർശനം. പുനസംഘടന പൂർത്തിയാക്കാതെ നയപരമായ തീരുമാനങ്ങളെടുത്തത് തെറ്റാണെന്നാണ് ഒരുവിഭാഗത്തിന്‍റെ ആക്ഷേപം.
നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് കെ.പി.സി.സി എക്സിക്യൂട്ടീവാണ്. രാഷ്ട്രീയകാര്യ സമിതി നോക്കുകുത്തിയായി. ഏകപക്ഷീയമായ തീരുമാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്നുമാണ് വിമര്‍ശനം. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴാണ് ഒരു കഹലം അടങ്ങിയത്. ഈ സാഹചര്യത്തില്‍ എതിര്‍പ്പുകള്‍ പരസ്യമാക്കാന്‍ നേതാക്കള്‍ തയ്യാറല്ല.
പുതുതായി സ്ഥാനമേറ്റെടുത്ത ഡി.സി.സി പ്രസിഡന്റുമാരുടെ പരിശീലന ശില്‍പശാലയില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസാണ് കഴിഞ്ഞ ദിവസം മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടിയെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാര്‍ഗരേഖ.