രണ്ടാം പിണറായി സർക്കാർ എന്ന് ചുമതലയേൽക്കും: ആരൊക്കെ മന്ത്രിമാരാകും; സർക്കാർ രൂപീകരണം തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ

34

രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ ചേരും. കോവിഡ് വ്യാപന സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട സാഹചര്യവും ഉള്ളതിനാൽ ചടങ്ങുകൾ ലളിതമാക്കാനും വേഗത്തിൽ ചുമതലയേൽക്കലിലേക്കും കടക്കാനാണ് സി.പി.എം ആലോചിക്കുന്നത്. നിർദ്ദേശം ഘടകകക്ഷികൾക്കും നൽകിയിട്ടുണ്ട്. സി.പി.എം സെക്രട്ടേറിയറ്റിന് ശേഷം ഇടതുമുന്നണിയും യോഗം ചേരും. പുതിയ മന്ത്രിസഭയിൽ ആരൊക്കെ വേണമെന്നത് സംബന്ധിച്ച് സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ഉണ്ടായേക്കും.ഇതിൽ പ്രധാനമായും മുഖ്യമന്ത്രിയുടെ നിർദ്ദേശം പ്രധാനമാവും. മുതിർന്ന നേതാക്കളായ എം.വി ഗോവിന്ദൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, എ.സി മൊയ്തീൻ, കെ. രാധാകൃഷ്ണൻ എന്നിവരടക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.