രോഗം വ്യാപിക്കുന്ന ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി: ഹോട്ടലുകളിൽ പാർസൽ മാത്രം, അമ്പത് പേരെന്നത് എല്ലാ ആരാധനാലയങ്ങൾക്കും ബാധകമല്ല, മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി, തദ്ദേശ സ്ഥാപനങ്ങൾ സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിക്കരുതെന്നും മുഖ്യമന്ത്രി

22

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗം വല്ലാതെ വ്യാപിക്കുന്ന ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോ അടച്ചിടാൻ തീരമാനിച്ചിട്ടില്ല, എന്നാൽ രോഗവ്യാപനം കൂടന്ന ഇത്തരം സാഹചര്യത്തിൽ ലോക്ക്ഡൗൺ കൂടി ആലോചിക്കേണ്ടിവരും. ഇപ്പോള്‍‌ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകളായി ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ…

ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കുകയുള്ളൂ. സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട് റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാകില്ല. ഓക്സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കം തടസമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. ബാങ്കുകൾ കൂടുതലും ഓൺലൈൻ ഇടപാടുകൾ നടത്തണം. രണ്ട് മണിക്ക് ശേഷമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കും.

ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. മരണം വിവാഹം എന്നിവയ്ക്ക് നേരത്തെ അനുവദിച്ചതിൽ കൂടുതൽ ആളുകൾ പാടില്ല. റേഷൻ, സിവിൽ സപ്ലൈസ് കടകൾ തുറക്കും. നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കും. ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രാർത്ഥന നടത്താമെന്നത് എല്ലാ ആരാധനാലയങ്ങളിലും അങ്ങനെ ആവാമെന്ന് ആകരുത്. വലിയ സൗകര്യമുള്ളിടത്ത് മാത്രമാണ് അമ്പത്. സൗകര്യം കുറഞ്ഞിടത്ത് അതിനനസുരിച്ച് എണ്ണം കുറയ്കക്കണം.

കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് ഫലം വരാൻ സമയമില്ല. വിജയം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് ഓർക്കണം. ആൾക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും. അതിന് ഇടവരുത്തരത്. രാജ്യത്ത് കൊവിഡ് വ്യാപനം അതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. മരണം പ്രതിദിനം 3500-ലേക്ക് എത്തിയിരിക്കുന്നു. കേരളത്തിലും രോഗികൾ കൂടി വരികയാണ്.

അമേരിക്ക, കൊവിഡ് വ്യാപനം തടയാൻ സാധിച്ചയിടങ്ങളിലെല്ലാം മാക്സിന്റെ ഉപയോഗം ഫലപ്രദമായെന്ന് കണ്ടെത്തി. പൊതു സ്ഥലത്ത് ഡബിൾ മാസ്കിങ് ഉറപ്പാക്കുകയാണ് വേണ്ടത്. ഒരു സർജിക്കൽ മാസ്ക് ഉപയോഗിക്കുകയും മുകളിൽ തുണി മാസ്കുമാമ് ഉപയോഗിക്കേണ്ടത്.

കോവിഡ് ബോധവൽക്കരണത്തിന് വ്യക്തികളും സംഘടനകളും മുന്നോട്ടുവരണം. സിനിമാ, സാംസ്കാരിക പ്രവർത്തകരും, മത മേലധ്യക്ഷൻമാരും മാധ്യമങ്ങളും ബോധവൽക്കരണം നടത്താൻ മുന്നോട്ടുവരണം. ഇത് ബംഗ്ലാദേശിൽ ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും കാണിക്കരുത്. ഓഫീസുകളിൽ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കരുത്. ആശങ്ക പരത്തുന്ന ചില പ്രവൃത്തകൾ കണ്ടുവരുന്നുണ്ട്. വിമർശനം ആവശ്യമാണെങ്കിലും തെറ്റായ വ്യാജ പ്രചാരണങ്ങൾ ഈ സാഹചര്യത്തിൽ ഭൂഷണമല്ല.

താക്കീതും മുന്നറിയിപ്പും നൽകിയിട്ടും മുഖവിലക്കെടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. തീരദേശ മേഖലയിലടക്കം കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കും. പത്തനംതിട്ടയിൽ നേരിട്ട നേരിയ ഓക്സിജൻ ക്ഷാമം പൂർണമായും പരിഹരിച്ചു. 90 ഓക്സിജൻ സിലിണ്ടറുകൾ വ്യവസായ വകുപ്പ് ഏറ്റെടുത്ത് ആരോഗ്യവകുപ്പിന് കൈമാറി. സൂപ്പർമാർക്കറ്റ്, വാഹന ഷോറൂമുകൾ, വലിയ തുണിക്കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാൻ നടത്തിപ്പുകാർ മുൻകൈ എടുക്കണം. ആംബുലൻസുകളില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ആംബുലൻസ് സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചു.

കോവിഡ് ബാധിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച തെറ്റായ വിരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന നിലിയുണ്ടായി. ഇത്തരം ചിത്രങ്ങളും സന്ദേശങ്ങളും തയ്യാറാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി.

ഷിഫ്റ്റിങ് കൺട്രോൾ റൂം

എറണാകുളം ജില്ലയിൽ ഓക്സിജൻ വാർ റൂം തുടങ്ങിയതിന് പുറമെ, ആശുപത്രി ചികിത്സ ആവശ്യമുള്ളവർക്കുള്ള അതിനുള്ള സൌകര്യം ഉറപ്പുവരുത്താൻ ഷിഫ്റ്റിങ് കൺട്രോൾ റൂം, ഡാറ്റാ സെന്റർ എന്നിവുയം പ്രവർത്തനം തുടങ്ങി. മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് രണ്ട് വാർ റൂമുകളും പ്രവർത്തിക്കുക. എൺപതോളം പേരെ ഇവിടേക്ക് നിയോഗിച്ചു.

പാലക്കാട് കൂടുതൽ നിയന്ത്രണം

പാലക്കാട്ട് കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ആറു മണിവരെ. പൊതുഗതാഗതം പൂർണമായും നിരോധിച്ചു. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം. വഴിവാണിഭങ്ങൾ ആഴ്ച ചന്ത എന്നിവയ്ക്ക് പൂർണ്ണ നിരോധനം. ഇത്തരം നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്.

കോഴിക്കോട്ട് ജാഗ്രതാ സമിതികൾ

കോവിഡ് ചികിത്സയിൽ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാതിരിക്കാൻ കോഴിക്കോട് ജില്ലയിൽ ജാഗ്രതാ സമിതികൾക്ക് രൂപം നൽകി. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ കർശന നിയന്ത്രണത്തിന് നിർദേശം നൽകി.

കാസർകോട് ജില്ലയിൽ പുതിയ ഓക്സിജൻ പ്ലാന്റ്

കാസർകോട് ജില്ലയിൽ ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ഒരു കോടി 93 ലക്ഷം രൂപാ ചെലവിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. എല്ലാ ജില്ലകളിലും ഓക്സിജൻ വാർ റൂമുകൾ സ്ഥാപിക്കും. ജില്ലാ തലത്തിൽ പരിഹരിക്കാനാവാത്ത കാര്യങ്ങൾ സംസ്ഥാന വാർ റൂമിൽ പരിഹരിക്കാം.

ആരോഗ്യ മേഖലയിൽ സൗകര്യങ്ങൾ വർധിപ്പിച്ചു

ആവശ്യമായ ബെഡുകൾ ഐസിയു, വെന്റിലേറ്റർ, ആംബുലൻസ് തുടങ്ങിയ എല്ലാ സൌകര്യങ്ങളും മുമ്പുണ്ടായിരുന്നതിനേക്കാൾ വർധിച്ചു. സൗകര്യങ്ങളുടെ ശാക്തീകരണം വർധിക്കുകയാണ്. ആരോഗ്യ മേഖലയിൽ മനുഷ്യ വിഭവശേഷി വർധിപ്പിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരമാവധി പ്രവർത്തനങ്ങളുമായി സർക്കാർ ഈ നാടിന് കാവലിരിക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്ക് മുകളിലേക്ക് രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ ഉള്ള മുൻകരുതലുകളും മികച്ച രീതിയിൽ നടപ്പിലാക്കുകയാണ്. അതുകൊണ്ട് അനാവശ്യമായ ഭീതിക്കോ ആശങ്കയ്ക്കോ കീഴ്പ്പെടാതെ സമൂഹമെന്ന നിലയക്ക് കാണിക്കേണ്ട ജാഗ്രതയാണ് എല്ലാവർക്കും ഉണ്ടാകേണ്ടത്. സർക്കാറിനും ആരോഗ്യ സംവിധാനങ്ങൾക്കും ജനങ്ങളിൽ നിന്ന് ലഭിക്കേണ്ട പിന്തുണ നിങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ്. അത് ഉറപ്പുവരുത്തുക. എങ്കിൽ ഈ മഹാമാരിയെ വിജയകരമായി നമ്മളും മറികടന്നിരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിക്കരുത്


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിക്കരുത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല.കേസുകൾ കൂടിവരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് മാത്രമാണ് ഈ ഉത്തരവുകൾ അതാത് സമയങ്ങളിൽ ഇറക്കാൻ അധികാരമുള്ളത്. കണ്ടെയിന്റമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണമുണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇവിടെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പുവരുത്തേണ്ട്ത് സ്റ്റേഷൻ ഹൌസ് ഓഫീസർമാരാണ്. മൈക്രോ കണ്ടെയിൻമെന്റ് സോണുകളിൽ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തണം. ഇത് കോട്ടയം ജില്ലയിൽ ഫലപ്രദമായി ചെയ്തുവരുന്നുണ്ട്. പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും ഒരു ജനമൈത്രി വളണ്ടിയറെ വീതം നിയോഗിക്കും. ക്വാറന്റൈൻ നിയന്ത്രണങ്ങളെ കുറിച്ച് പോലീസിന് വിവരം നൽകുകയും രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കുമുള്ള ബോധവൽക്കരണമാണ് ഇവരുടെ ഉത്തരവാദിത്തം. ക്വാറന്റീനുള്ളവർ സ്വയം അധികൃതരെ അറിയിക്കണം. കർശന നിയന്ത്രണം നിലനിൽക്കുന്ന നാളെയോ മറ്റന്നാളോ അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. മാർക്കറ്റിലെ കടകൾ നിശ്ചിത സമയത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യുമെന്ന് മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പാക്കണം.