വനംവകുപ്പിന് പകരം വേറെ വകുപ്പ് വേണ്ടെന്ന് സി.പി.ഐ

3

വിട്ടുനല്‍കിയ വനം വകുപ്പിന് പകരം വകുപ്പ് ആവശ്യപ്പെടില്ലെന്ന് സി.പി.ഐ. നേതൃത്വം ഇക്കാര്യം സി.പി.എമ്മിനെ അറിയിച്ചു. വനം വകുപ്പ് എല്‍.ഡി.എഫ് എന്‍.സി.പിക്കാണ് നല്‍കിയത്. അതേസമയം സുപ്രധാനമായ വൈദ്യുതി വകുപ്പ് സി.പി.എം ജെ.ഡി.എസിന് നേരത്തെ വിട്ടുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പിടിവാശി വേണ്ടെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാട്.
ടൂറിസം, നിയമം, പരിസ്ഥിതി എന്നീ വകുപ്പുകള്‍ നേരത്തെ സി.പി.ഐയുടെ കൈയിലായിരുന്നു. എന്നാല്‍ ഈ വകുപ്പുകള്‍ തിരിച്ചെടുത്ത് 2006ല്‍ സി.പി.ഐയ്ക്ക് വനം വകുപ്പ് നല്‍കി. എന്നാല്‍ വനം വകുപ്പ് തിരിച്ചെടുത്തപ്പോള്‍ നേരത്തെ കൈവശം വച്ചിരുന്ന വകുപ്പുകള്‍ തിരികെ ലഭിക്കണമെന്നായിരുന്നു സി.പി.ഐയുടെ ആദ്യത്തെ ആവശ്യം. ഈ ആവശ്യത്തില്‍ നിന്നാണ് പിന്മാറിയത്.