വയനാട് മക്കിക്കൊല്ലിയിൽനിന്ന് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയിലെത്തിച്ചു: ആരോഗ്യ പരിശോധനക്ക് വിധേയമാക്കി

13
4 / 100

വയനാട് മാനന്തവാടി മക്കിക്കൊല്ലിയിൽനിന്ന് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയിലെത്തിച്ചു. പല്ല് കൊഴിഞ്ഞ കടുവ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗത്തെ കൊന്നതോടെണ് വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയത്. പന്ത്രണ്ട് വയസുള്ള ആൺകടുവയാണ് പിടിയിലായത്. പല്ലുകൾ കൊഴിഞ്ഞ നിലയിലാണ്. വനാതിർത്തിയിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെ തവിഞ്ഞാൽ മക്കിക്കൊല്ലിവരെ കടുവ ഇരതേടി എത്തി. ഇവിടെ നിന്നാണ് കൂട്ടിലാകുന്നത്. പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ് കടുവയുടെ സാനാധ്യം തിരിച്ചറിയുന്നത്. വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. അവശേഷിച്ച ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴായിരുന്നു കടുവ കൂട്ടിനകത്തായത്. കടുവയെ രാവിലെ ഒമ്പതരയോടെയാണ് തൃശൂർ മൃഗശാലയിലെത്തിച്ചത്. കടുവയെ വിദഗ്ദ പരിശോധനക്ക് ശേഷം ചികിൽസ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.