വാക്സിൻ ചലഞ്ചിന് പിന്തുണ: ജോൺ ബ്രിട്ടാസ് ഒരു ലക്ഷം നൽകി

7

വാക്‌സിന്‍ ചലഞ്ചിന് പിന്തുണയേകി മാധ്യമപ്രവര്‍ത്തകനും എം.പിയുമായ ജോണ്‍ ബ്രിട്ടാസ്. ചലഞ്ച് ഏറ്റെടുത്ത് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. വാക്‌സിന് പണം ഈടാക്കുമെന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ വാക്സിൻ ചലഞ്ച് ആരംഭിച്ചത്. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വൈറലായതോടെ ആളുകള്‍ വാക്‌സിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തുടങ്ങി. ഈ വാക്‌സിന്‍ ചലഞ്ച് ക്യാമ്പെയ്‌നിലാണ് ജോണ്‍ ബ്രിട്ടാസും ഭാഗമായത്.