വീണ്ടും അഭിമാനനിറവിൽ കേരളം: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി പബ്ളിക് അഫയേഴ്സ് ഇൻഡക്സിൽ ഒന്നാമത്; നേട്ടം ജനങ്ങളുടേതെന്ന് മുഖ്യമന്ത്രി

37

പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ ഒന്നാമതെത്തി കേരളം. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്.

Advertisement

ഭരണ മികവ്, സര്‍ക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളില്‍ നമുക്ക് മുന്നേറാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹായിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമേകുന്നതാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement