വീണ്ടും തിരിച്ചടി: സംസ്ഥാനത്തിനുള്ള ഗോതമ്പ് വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

10

പത്ത് സംസ്ഥാനങ്ങൾക്കുള്ള ഗോതമ്പ് വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. എ.പി.എൽ വിഭാഗത്തിനുള്ള ഗോതമ്പാണ് നിർത്തലാക്കിയത്. കേരളത്തിന് പ്രതിമാസം നൽകിയിരുന്നത് 6,459 മെട്രിക് ടൺ ഗോതമ്പാണ്. ഗോതമ്പ് ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളുടെ 40 ശതമാനം ഗോതമ്പ് വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ബിഹാർ, ജാർഖണ്ഡ്, ഒഡിഷ തുടങ്ങി പത്ത് സംസ്ഥാനങ്ങളിലെ ഗോതമ്പ് വിഹിതമാണ് വെട്ടിക്കുറച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ ഭക്ഷ്യ സുരക്ഷ സ്‌കീം പ്രകാരമാണ് നടപടി. എഫ്‌.സി.ഐയിലെ ഗോതമ്പ് സ്റ്റോക്ക് സംബന്ധിച്ചും ആശങ്കകൾ ഉയരുന്നതിനിടയാണ് നീക്കം

Advertisement
Advertisement