സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്; പുരസ്കാരം 14ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിക്കും

9

സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

Advertisement

“സ്വാമി സംഗീതമാലപിക്കും”, “എൻമനം പൊന്നമ്പലം”, “എല്ലാ ദുഃഖവും തീർത്തുതരൂ” തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കൾക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഈ മാസം 14 ന് ശബരിമലയിലെ സന്നിധാനം ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

Advertisement