സനിൽ ഫിലിപ്പ് മാധ്യമപുരസ്കാരം മൂന്നാം എഡിഷൻ ജൂറിയെ പ്രഖ്യാപിച്ചു: നടൻ വി.കെ.ശ്രീരാമൻ ചെയർമാനും സംവിധായകൻ സിബി മലയിലും മുതിർന്ന മാധ്യമപ്രവർത്തക മായാ ശ്രീകുമാർ അംഗങ്ങളും; സെപ്തംബർ 15 വരെ അപേക്ഷിക്കാം

17

അന്തരിച്ച മാധ്യമപ്രവർത്തകൻ സനല്‍ഫിലിപ്പിന്റെ പേരിലുള്ള മാധ്യമ പുരസ്‌കാരം മൂന്നാം എഡിഷൻ ജൂറിയെ പ്രഖ്യാപിച്ചു. നടനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.കെ ശ്രീരാമന്‍ ചെയര്‍മാനും സംവിധായകൻ സിബി മലയില്‍, ദൃശ‍്യമാധ്യമ രംഗത്തെ മുതിർന്ന പ്രതിനിധി മായാ ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് ഇത്തവണത്തെ ഫലം നിര്‍ണയിക്കുക. എന്‍ട്രികള്‍ അയക്കാനുള്ള അവസാന ദിവസം സെപ്റ്റംബർ 15 ആണ്. 2020 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്ത വാർത്തകളാണ് അവാർഡിനായി പരിഗണിക്കുക. ആദ്യഅവാര്‍ഡ് ജൂറി സക്കറിയ ചെയര്‍മാനും സിഎല്‍തോമസും ബീന പോളും അംഗങ്ങളുമായുള്ളതായിരുന്നു. രണ്ടാമത്തെ ജൂറി തോമസ് ജേക്കബ് ചെയര്‍മാനും ശാരദക്കുട്ടിയും സലിം കുമാറും അംഗങ്ങളായതുമായിരുന്നു. മലയാളികള്‍ക്ക് മുന്നില്‍ മുഖവുരകൾ ആവശ്യമില്ലാത്ത ഇത്തവണത്തെ ജൂറി അംഗങ്ങൾ പുരസ്‌കാരത്തിന്റെ ഖ്യാതി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി
സനിൽ ഫിലിപ് ഫൗണ്ടേഷൻ അറിയിച്ചു.