സി.കെ.ശശീന്ദ്രൻ സഹകരണ ക്ഷേമബോർഡ് വൈസ് ചെയർമാൻ

23

കേരള കോ–ഓപ്പറേറ്റീവ് ഡെവലെപ്മെന്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് പുനഃസംഘടിപ്പിച്ചു. സഹകരണ മന്ത്രി വി എൻ വാസവൻ ചെയർമാനായ ബോർഡിൽ കൽപ്പറ്റ മുൻ എംഎൽഎ സി കെ ശശീന്ദ്രനാണ് വൈസ് ചെയർമാൻ.

സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി ബി നൂഹ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ, ബോർഡ് സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. വിവിധ സംഘങ്ങളുടെ പ്രതിനിധികളെ പിന്നീട് ഉൾപ്പെടുത്തും.