സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ ഭാര്യാ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു

29

സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബിയുടെ ഭാര്യ ബെറ്റി ലൂയിന്റെ സഹോദരൻ പോൾ ലൂയിസ്‌ (56) നിര്യാതനായി.
കോവിഡാന്തര ചികിത്സയിലായിരുന്നു. 25 ദിവസം കോവിഡ്‌ രോഗബാധിതനായി തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കുറച്ച്‌ ദിവസങ്ങൾക്ക്‌ മുന്പ്‌ കോവിഡ്‌ നെഗറ്റീവ്‌ ആയി. എന്നാൽ ശ്വാസകോശത്തിനുണ്ടായ അണുബാധയാണ്‌ ആരോഗ്യം മോശമാക്കിയത്‌. തൃശൂർ പൂത്തോൾ ചേലൂർ അപ്പാർട്ട്മെന്റിൽ എലുവത്തിങ്കൽ മുട്ടിക്കൽ പരേതനായ ലൂയിസിന്റെ മകനാണ്‌. ഭാര്യ : രശ്‌മി. മകൾ: ശ്രദ്ധ. സഹോദരിമാർ : ബെറ്റി, ലീന. സംസ്‌കാരം നടത്തി