സെഞ്ച്വറിയടിച്ച് ക്യാപ്റ്റന്‍: ചുവന്ന് തുടുത്ത് കേരളം, ബി.ജെ.പിയുടെ നേമം അക്കൗണ്ട് ‘പൂട്ടിച്ചു’

12

കഴിഞ്ഞ തവണ 91 സീറ്റ് നേടിയിടത്താണ് ഇപ്പോള്‍ നൂറ് സീറ്റ് ഏറെക്കുറെ ഇടതമുന്നണി ഉറപ്പിച്ചിരിക്കുന്നത്.

നിയമസഭയിലേക്കുള്ള പോരാട്ടത്തില്‍ നൂറ് സീറ്റുകളില്‍ ലീഡ് നേടി ഇടതുപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഇടതുപക്ഷത്തിനെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ 91 സീറ്റ് നേടിയിടത്താണ് ഇപ്പോള്‍ നൂറ് സീറ്റ് ഏറെക്കുറെ ഇടതമുന്നണി ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 47 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതേസമയം അവസാനഘട്ട ഫല സൂചനകള്‍ വരുമ്പോള്‍ കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പി സംപൂജ്യരായി മാറിയ കാഴ്ചയാണ് കാണുന്നത്. നേമത്ത് മത്സരിച്ച കുമ്മനം രാജശേഖരനെ പിന്തള്ളി ഇടത് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് മണ്ഡലത്തില്‍ വിജയിച്ചത്.