സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ന്യൂമോണിയ: തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു; മുഖ്യമന്ത്രിയുടെയും ഉമ്മൻചാണ്ടിയുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

24

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് സ്പീക്കറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അതേസമയം കോവിഡ് ബാധിതരായി കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെയും ആരോഗ്യനില തൃപ്തികരമാണ്.