സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി

4

സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി മാനേജ്മെൻറുകളോട് നിര്‍ദേശിച്ചു. അമിത തുക ഈടാക്കരുത്. അടിയന്തര ഘട്ടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെ യോഗത്തിൽ പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണം. നിലവിലെ കാരുണ്യ കോവിഡ് ചികിത്സ കുടിശിക 15 ദിവസത്തിനുള്ളില്‍ തീര്‍ക്കാനും നിര്‍ദേശം നല്‍കി. എന്നാല്‍ ചികിത്സ ഏകീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ മറുപടി. എല്ലാ ആശുപത്രിയിലും ഒരേ നിരക്കെന്ന നിലപാട് സ്വീകരിക്കരുതെന്നും മനേജ്മെൻറുകൾ ആവശ്യമുന്നയിച്ചു.