സ്വർണവിലയിൽ വീണ്ടും വർധന: പവന് വില 120 രൂപ കൂടി 34,840 രൂപയായി

8

സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില. 
രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. 2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിൽ കുറവുണ്ടായത്